നിയമസഭാ തിരഞ്ഞെടുപ്പ് 2026 ; ജില്ലയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തം
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട കാസർഗോഡ് ജില്ലയിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും ഉള്ള 1146 ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. 238 പ്രശ്നബാധിത ബൂത്തുകൾ ആണ് ഉള്ളത്.1992 പോലീസുകാരെയാണ് സുരക്ഷാക്രമീകരണങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്.ഇതുകൂടാതെ 12 കമ്പനി കേന്ദ്രസേനയെയും ഇതര സംസ്ഥാനത്തിൽ നിന്നുള്ള സേനയെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സേന ജില്ലയിലെ വിവിധ കേന്രങ്ങളിൽ റൂട്ട് മാർച്ച് നടത്തി
No comments