പി.എസ്.സി വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബാനത്തെ പി. അഭിനിക്ക് അനുമോദനം
ബാനം: കേരള പി.എസ്. സി വനിതാ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബാനത്തെ പി. അഭിനി യെ ബാനം എൻ.എസ്.എസ് കരയോഗം അനോമോദിച്ചു. കരയോഗം പ്രസിഡന്റ് ശ്രീ സി. കെ ബാലചന്ദ്രൻ നായർ അധ്യക്ഷം വഹിച്ചു. കരയോഗം സെക്രട്ടറി പി കെ ബാബുരാജൻ സ്വാഗതവും,പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ. ദീപ ഉപഹാരം വിതരണം ചെയ്തു. കോടോ ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഭൂപേഷ്, കരയോഗം ഭാരവാഹികളായ എം.കെ ചന്ദുഞ്ഞി നായർ, എം.ഗോപാലകൃഷ്ണൻ, എം. രാഹുൽ, കെ. രാധ എന്നിവർ അനുമോദിച്ചു. വനിതാ സമാജം സെക്രട്ടറി കെ.രജിത നന്ദി പറയുകയും ചെയ്തു
No comments