കാഞ്ഞങ്ങാട് പൂച്ചക്കാട് വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ 45 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു
കാഞ്ഞങ്ങാട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂച്ചക്കാട്ട് വൻ കവർച്ച. വാതിലിന്റെ പൂട്ടു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ 45 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. പൂച്ചക്കാട്, അരയാൽ തറയിലെ ഹലീമയുടെ വിട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആറിനും ഞായറാഴ്ച ഉച്ചയ്ക്കുമിടയിലാണ് കവർച്ച നടന്നത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
No comments