Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിൻ്റെയും ആശ്രയ പോളി ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പരപ്പ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റിൻ്റെയും ആശ്രയ പോളി ക്ലിനിക്ക് പരപ്പയുടെയും സംയുക്താഭിമുഖ്യത്തിൽ

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് ഓഫീസ് ഉൽഘാടനത്തോടനുബന്ധിച്ച് മലയോര നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി

 പരപ്പ ആശ്രയാ പോളി ക്ലിനിക്കിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് ശ്രീ.അനാമയൻ ഉദ്ഘാടനം ചെയ്തു. ആശ്രയാ പോളി ക്ലിനിക്ക് എം.ഡി ശ്രീ എം. ടി പി . അബ്ദുൾ മുനീർ സ്വാഗതം പറഞ്ഞു. ശ്രീ. ബാലൻ അരീക്കര അദ്ധ്യക്ഷം വഹിച്ചു. ശ്രീ. ഹെൻട്രി ജോസഫ് ആശംസാ പ്രസംഗം നടത്തി. പ്രശസ്ത ശിശുരോഗ വിദഗ്ദൻ ഡോ: ശ്രീനാഥ് .എൻ. മുഖ്യപ്രഭാഷണം നടത്തി പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിച്ചത് മലയാര മേഖലക്ക് അതീവ ആശ്വാസം പകർന്നു. ഡോക്ടർമാരായ ഡോ: യദു കൃഷ്ണൻ

(​ജനറൽ സർജറി വിഭാഗം)ഡോ: ശ്രീനാഥ്

(​ശിശുരോഗ വിഭാഗം) ഡോ:ടോമിൻ പി. സഖറിയാസ്.

(​അസ്ഥിരോഗ വിഭാഗം) , ഡോ: മാളവിക

(​സ്ത്രീരോഗ വിഭാഗം) ഡോ: ആതിര നായർ

(​ശ്വാസകോശ രോഗവിഭാഗം) ഡോ: അലൻ ഷാ, ഡോ:സച്ചിൻ പി ഷാജി, ഡോ: ജോർജ്ജ് മാത്യു

(​ജനറൽ വിഭാഗം) ഡോ: ശീതൾ അനുപമ ടിറ്റോ

(​ഇ.എൻ.ടി വിഭാഗം) ഡോ :ശിവപ്രസാദ് (മൂത്രാശയ രോഗ വിഭാഗം) എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ വെച്ച് ​രക്തസമ്മർദ്ദം (BP), പ്രമേഹം (Sugar) എന്നിവ സൗജന്യമായി പരിശോധിച്ചു. അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

No comments