Breaking News

മാലക്കല്ലിൽ ഓട്ടോ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച


രാജപുരം: മാലക്കല്ലിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാലക്കല്ല് ഇടയത്തുഞ്ഞാലിൽ വീട്ടിൽ ജസ്റ്റിൻ ജെയിംസ് (36) ആണ് മരിച്ചത്.

മാനസിക വിഷമത്തെത്തുടർന്ന് ജസ്റ്റിൻ തന്റെ വീടിനുള്ളിലെ ഫാനിന്റെ ഇരുമ്പ് ഹുക്കിൽ തൂങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

No comments