Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി മൈക്രോബയോളജിയിൽ പാണത്തൂർ സ്വദേശിനിയായ അഞ്ജിതയ്ക്ക് ഒന്നാം റാങ്ക്


പാണത്തൂർ: കണ്ണൂർ സർവ്വകലാശാല ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാണത്തൂർ സ്വദേശിനി അഞ്ജിത സി.എം മലയോരമേഖലയുടെ അഭിമാനമായി. രാജപുരം പയസ് ടെൻത് കോളേജിലെ വിദ്യാർത്ഥിനിയാണ് അഞ്ജിത.

പാണത്തൂർ ചാക്യാർമഠത്തിൽ വിനോദ് സി.എം - ഗ്ലെയ്സി ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. അഞ്ജിതയുടെ ഈ ഉന്നത വിജയം പാണത്തൂർ ഗ്രാമത്തിനും പയസ് ടെൻത് കോളേജിനും വലിയ അഭിമാനമായി. 


No comments