കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭീമനടി പാലക്കുന്ന് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് പരിക്ക്
ഭീമനടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്ക്. സാരമായി പരിക്കേറ്റ പാലക്കുന്നിലെ കെ എൻ ജയേഷ്(46)നെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി പതിനൊന്നോടെ ഒറ്റവയലിൽ ആണ് അപകടം. സ്കൂട്ടറിൽ വരികയായിരുന്ന ജയേഷിന്റെ വണ്ടിക്ക് മുന്നിലേക്ക് കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുകയായിരുന്നു. സ്കൂട്ടർ ഉൾപ്പെടെ ഇടിച്ചു തെറിപ്പിച്ചു. സാരമായി പരിക്കേറ്റ ജയേഷ് അരമണിക്കൂറിൽ അധികം റോഡരികൽ രക്തത്തിൽ കുളിച്ച് കിടന്നു. പിന്നീട് അതുവഴി വന്ന ആളാണ് അപകടത്തിൽപെട്ട് അനങ്ങാൻ വയ്യാതെ കിടന്ന ജയേഷിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലയോരത്ത് രാത്രിയിലും പകലും കാട്ടുപന്നിയെ ഭയന്ന് യാത്രചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്.
No comments