ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം, മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ദേശീയ നിർമാണംമൂലം ഒറ്റ മഴയിൽ റോഡ് വെള്ളത്തിനടിയിലായി
നീലേശ്വരം : ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം, മാർക്കറ്റ് ജങ്ഷൻ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ദേശീയ നിർമാണംമൂലം ഒറ്റ മഴയിൽ റോഡ് വെള്ളത്തിനടിയിലായി. ശനിയാഴ്ച രാത്രിപെയ്ത കനത്തമഴയിലാണ് ദേശീയപാത മാർക്കറ്റ് ജങ്ഷൻ വെള്ളത്തിൽ മുങ്ങിയത്. ദേശീയപാത നവീകരണ ഭാഗമായി മണ്ണിട്ടുയർത്തിയ ഭാഗത്തുനിന്ന് വെള്ളം സർവിസ് റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങി വെള്ളക്കെട്ടായി മാറി. ചളിവെള്ളം നിറഞ്ഞ റോഡിലെ കുഴികൾ കാണാതെ വാഹനങ്ങൾ കുഴിയിൽ വീണ് ഗതാഗതം തടസപ്പെട്ടു. കരുവാച്ചേരി മുതൽ നെടുങ്കണ്ടവരെയുള്ള ദേശീയപാത നിർമാണം ഇപ്പോൾ നിലച്ച മട്ടിലാണ്. വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്തെ സർവിസ് റോഡും തകർന്നുകിടക്കുകയാണ്. മാർക്കറ്റ് ജങ്ഷനിൽ നിർമിച്ച ഏഴ് മീറ്റർ വീതിയുള്ള പുതിയ അടിപ്പാതയിൽ മണ്ണിട്ടുയർത്തിയ പുതിയ റോഡിൽനിന്നും സർവിസ് റോഡിൽനിന്നുമുള്ള വെള്ളം ഒഴുകി യെത്തിയതോടെ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
No comments