Breaking News

ഓട്ടോ ഡ്രൈവർ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കുമ്പളയിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ആളെ വീടിന്റെ സിറ്റൗട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൂരംബയലിലെ പരേതരായ കൃഷ്ണഗട്ടി-രാധ ദമ്പതികളുടെ മകൻ പുരുഷോത്തമ ഗട്ടി(54)യാണ് ജീവനൊടുക്കയിത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ സിറ്റൗട്ടിൽ ഫാനിന്റെ ഹുക്കിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: മീനാക്ഷി. മക്കൾ: ഭരത് രാജ് ഗട്ടി, സൗമ്യ, പരേതനായ സദാനന്ദഗട്ടി. സഹോദരങ്ങൾ: രാമചന്ദ്രഗട്ടി,പരേതനായ ഗണേഷ് ഗട്ടി.

No comments