സംസ്ഥാന മിനി ഹാൻഡ്ബോൾ ; ബാനം ഗവ.ഹൈസ്കൂളിന്റെ ചിറകിലേറി ജില്ലയ്ക്ക് അഭിമാന നേട്ടം
ബാനം: ഹാൻഡ്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പാടിയോട്ടുചാലിൽ നടന്ന ഇരുപത്തി രണ്ടാമത് സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ബാനം ഗവ.ഹൈസ്കൂളിന്റെ ചിറകിലേറി ജില്ലയ്ക്ക് അഭിമാന നേട്ടം. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടും, പെൺകുട്ടിയുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.ശ്രീരാജ്, കെ.ശിവനന്ദ്, പി.ശ്രാവൺകൃഷ്ണ, ടി.ഗൗതംകൃഷ്ണ, പി.വി ആദിനാഥ്, മുഹമ്മദ് ഷബനാസ്, വി.ശിവദത്ത്, പി.കാശിനാഥ് , ജസ് വിൻ ജോസ്, ധ്യാൻ മനോജ് (എല്ലാവരും ഗവ.ഹൈസ്കൂൾ ബാനം), എസ്.യാദവ്, മുഹമ്മദ് സുബാൻ മൊഗ്രാൽ, ആദിത്യ ജി ഷെട്ടി, മുഹമ്മദ് ഖാദിർ ഷാനവാസ് (കേന്ദ്രീയ വിദ്യാലയം) തുടങ്ങിയവരാണ് ആൺകുട്ടികളുടെ ടീം അംഗങ്ങൾ. ടി.ഗൗതംകൃഷ്ണയെ ബെസ്റ്റ് ഗോൾകീപ്പറായി തെരഞ്ഞെടുത്തു. എം.ഗൗരിനന്ദ, എം.അനുഷ്മ, എം.എ അനന്യ, കെ.ഫാത്തിമ, കെ.രഥുന, ടി.എം അൻവിക പ്രവീൺ, ബി.അക്ഷര, എസ്.എച്ച് ചിന്ത, കെ.പാർവ്വണേന്ദു (എല്ലാവരും ബാനം ഗവ.ഹൈസ്കൂൾ) എന്നിവർ പെൺകുട്ടിയുടെ ടീമിനായി കളത്തിലിറങ്ങി. ടി.എം പ്രവീണ, എസ് സഞ്ജയ് (പരിശീലകൻ), ഇർഷാദ്, സാക്കിയ, ജറീന (ടീം മാനേജർ) എന്നിവരാണ് നേതൃത്വം നൽകിയത്
No comments