Breaking News

ചായോത്ത് സ്കൂളിൽ പ്രവേശനോത്സവം നടത്തുന്നതിൽ എതിർപ്പില്ല: വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സ്വാഗതാർഹം ; ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം


കാസർഗോഡ് : ചായോത്ത് സ്കൂളിൽ ജൂൺ 1 നടക്കാനിരിക്കുന്ന പ്രവേശനോത്സവത്തിൽ എതിർപ്പ് ഇല്ല എന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ  നിലപാടിനെ സ്വാഗതം ചെയ്യുന്നതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം.

"വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരമുള്ള  നടപടിക്രമങ്ങളിലൂടെയാണ് ജിഎച്ച്എസ്എസ് ചായോത്തിൽ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചത്. എന്നാൽ അതിനെ മറികടന്ന് മറ്റൊരു സ്കൂളിൽ പരിപാടി നടത്തണം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര ഉത്തരവ് ആണ് ഉയർന്ന് വന്ന വിവാദങ്ങൾക്കെല്ലാം പിന്നിൽ. മികവുറ്റനിലയിലും ജനകീയമായും മുന്നോട്ട് പോകുന്ന വിദ്യാലയങ്ങളെ രാഷ്ട്രീയമുതലെടുപ്പിനുള്ള വേദിയാക്കുന്നതിലെ ആശങ്ക പങ്കുവെക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കാസറഗോഡ് ജില്ലാപഞ്ചത്തിന്റെ പൂർണ പിന്തുണ അറിയിക്കുന്നു. ജിഎച്ച്എസ്എസ് ചായോത്തിനോടൊപ്പം തന്നെ ജൂൺ 1 ന്  വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള കൈക്കോട്ട്കടവ് സ്കൂളിൽ ഉൾപ്പെടെ, ജില്ലയിൽ നടക്കുന്ന മുഴുവൻ സ്കൂൾ പ്രവേശനോത്സവങ്ങൾക്കും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പുത്തൻ സ്വപ്നങ്ങളുമായി വിദ്യാലയമുറ്റത്തേക്ക് കടന്ന് വരുന്ന എല്ലാ കുരുന്നുകളെയും ചേർത്ത് പിടിക്കുന്നതിനോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു. ജില്ലയിലെ വിദ്യാഭ്യാസമേഖലയുടെ വളർച്ചയ്ക്ക് നമുക്ക് ഒരുമിച്ചു മുന്നേറാമെന്നു സാബു എബ്രഹാം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു


No comments