ഉന്നതികളിലും പോപ്പുലറായി 'നമസ്‌തേ കളക്ടര്‍'
കാസര്‍കോട് ജില്ലയുടെ ഭാവി വികസനത്തിന് പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍ അറിയാനും വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടറുമായി ഇടപഴകുന്നതിനും ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'നമസ്‌തേ കളക്ടര്‍ 'പദ്ധതിയില്‍ മഞ്ചേശ്വരത്തെ ഗേരുകട്ട ഉന്നതിയില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്ത് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ചു. കുട്ടികള്‍ക്ക് കളക്ടറോട് ചോദിക്കാന്‍ ചോദ്യങ്ങളേറെ ആയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എങ്ങനെ പാസാകാം, പരീക്ഷയ്ക്ക് എങ്ങനെ പഠിക്കണം, എന്തൊക്കെ പഠിക്കണം, എവിടെയൊക്കെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ 'നമസ്‌തേ കളക്ടര്‍' പദ്ധതിലൂടെ കുട്ടികള്‍ കളക്ടറോട് ചോദിച്ചു മനസ്സിലാക്കി.
No comments