ഈസ്റ്റ് എളേരി ആയന്നൂരിൽ കാറ്റിലും മഴയിലും വൻ കൃഷിനാശം ; 300-ലധികം ഏത്തവാഴകൾ നശിച്ചു
ചിറ്റാരിക്കാൽ : ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നുരിൽ വൻ കൃഷിനാശം. ആയന്നൂരിലെ ഇടപ്പള്ളിൽ ജോസഫ് തോമസിന്റെ (സജി) 300-ലധികം ഏത്തവാഴകളാണ് കാറ്റിൽ നശിച്ചത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകുന്ന വാഴകളാണ് കാറ്റിൽ നിലംപതിച്ചത്. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സജി പറഞ്ഞു. ഒരുകൊല്ലത്തെ അധ്വാനമാണ് ഈ മലയോര കർഷകന് നഷ്ടപ്പെട്ടത്.
No comments