Breaking News

ആദൂർ പള്ളപ്പാടിയിലെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച സെറീനയ്ക്ക് നാടിന്റെ കണ്ണീർ കുതിർന്ന യാത്രാമൊഴി


കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെള്ളൂർ, പള്ളപ്പാടിയിലെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച സെറീന (27)യ്ക്ക് നാടിന്റെ കണ്ണീർ കുതിർന്ന യാത്രാമൊഴി. കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം രാത്രിയോടെ സ്വദേശമായ കർണ്ണാടക, പുത്തൂർ മാടവിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അവസാനമായി ഒരു നോക്കു കണ്ട ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മാടവ് ബദ് രിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യയായ സെറീനയെ ബുധനാഴ്ച വൈകുന്നേരമാണ് ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 2022 മെയ് 29ന് ആണ് സെറീനയും സൈനുദ്ദീനും തമ്മിലുള്ള വിവാഹം നടന്നത്. ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു സെറീനയെന്നു പറയുന്നുണ്ട്. സെറീനയുടെ മരണത്തിൽ സഹോദരൻ അബ്ദുൽ റഹ്മാൻ നൽകിയ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

No comments