Breaking News

മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "സ്നേഹസ്പർശം " വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


വള്ളിക്കടവ് : മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹസ്പർശം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടാനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്വദേശത്തും വിദേശത്തു മായുള്ള നിരവധി പൂർവവിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് പഠനോപകരണ വിതരണം നടത്തിയത്. വിദ്യാർഥികൾക്ക് സ്കൂൾ ബാഗ്,നോട്ടുബുക്ക്, കുട, പേന,പെൻസിൽ തുടങ്ങിയവയെല്ലാം ചേർന്ന പഠനോപകരണ കിറ്റുകളാണ് നൽകിയത്. മാലോത്തു കസബ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പത്താം വാർഡ് മെമ്പറും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ സനോജ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സനോജ് മാത്യു, എം പി ടി എ പ്രസിഡണ്ട് ദീപ മോഹൻ, രാമകൃഷ്ണൻ, ബിനീഷ് വള്ളിക്കടവ്,സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, അഭിലാഷ് മാലോം, സോണി മാവുള്ളാൽ, എന്നിവർ പഠനോപകരണങ്ങൾ വിതരണം നടത്തുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ സജിത്ത് എംഡി സ്വാഗതവും ഷീന മാലോം നന്ദി പറഞ്ഞു.

No comments