Breaking News

ദേശീയപാതയിൽ മാവുങ്കാൽ കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം സ്കൂട്ടിയിൽ കാർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം


മാവുങ്കാൽ: ദേശീയപാതയിൽ കല്യാൺ റോഡ് ക്രൈസ്റ്റ് സ്കൂളിന് സമീപം  സ്കൂട്ടിയിൽ കാർ ഇടിച്ച്  യുവതിക്ക് ദാരുണന്ത്യം. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കാട്ട് പൈരടുക്കത്തെ വേണുഗോപാലന്റെ ഭാര്യ കെ. രജനി (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അദ്വൈതിനെ (11 ) ഗുരുതരനിലയിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇന്നലെ  വൈകിട്ട് 6.30 ഓടെയാണ് അപകടം. അപകടത്തെ നിർത്താതെ പോയ ഇന്നോവ കാറിനെ  ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

No comments