Breaking News

മലപ്പുറം തുവ്വൂരിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെ തൊട്ടുമുന്നിൽ റെയിൽവേ കമാനത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു, ഒഴിവായത് വൻ അപകടം


മലപ്പുറം: മെമു ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ തുവ്വൂരിലാണ് സംഭവം. പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര്‍ കമാനം മേല്‍പ്പാലത്തിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ഭിത്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയില്‍ വിള്ളല്‍ ശക്തിപ്പെട്ടതാവാം മണ്ണിടിച്ചിലിന് കാരണം. സ്റ്റേഷനില്‍ നിന്ന് എടു ത്ത ഉടനെയായതിനാല്‍ ട്രെയിനി ന് വേഗതയില്ലാതിരുന്നത് വലി യ അപകടമൊഴിവാക്കി.  

No comments