Breaking News

നീലേശ്വരത്ത് സര്‍വീസ് റോഡും ഡ്രയിനേജും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി


േശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതകുരുക്ക് നേരിടുന്ന നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സര്‍വീസ് റോഡിന്റെയും ഡ്രെയിനേജിന്റെയും പ്രവര്‍ത്തി 30 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമരസമിതിയുടെയും യോഗത്തിലാണ് ഉറപ്പ് നല്‍കിയത്. വരാനിരിക്കുന്ന കാലവര്‍ഷവും ഗതാഗതകുരുക്കും വെള്ളക്കെട്ടും പരിഗണിച്ച് നിലവിലുള്ള മണ്ണ് തിട്ടപ്പെടുത്തിയുള്ള പാതയിലൂടെ  താത്കാലികമായി വാഹനങ്ങള്‍ കടത്തിവിടും. 


No comments