Breaking News

പനത്തടി ഗ്രാമ പഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു


പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ പഞ്ചായത്ത്‌ ഹാളിൽ വെച്ച് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പത്മകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  സുപ്രിയ അജിത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ജെ ജെയിംസ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മെമ്പർമാരായ, മോഹൻദാസ്, ബാലകൃഷ്ണൻ, കെ കെ വേണുഗോപാൽ, റീന തോമസ്, പ്രസീത റാണി,ഭവ്യ പി എസ്,എം ഷിബു,ഐസി ഐസക്, അനിലകുമാരി, രാധിക കെ, ബിജി എ,അസിസ്റ്റന്റ് സെക്രട്ടറി അഗസ്റ്റിൻ, ഐ സി ഡി എസ് സൂപ്പർവൈസർ ലത, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.


No comments