വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു...പരപ്പയിലെ അനന്തന്റെയും കോട്ടയം കറുകച്ചാൽ സ്വദേശി രതിയുടെയും മകനാണ്
പരപ്പ : പരപ്പ കള്ള് ഷാപ്പിന് പിറകുവശത്ത് താമസിക്കുന്ന ചെല്ലപ്പൻ ആചാരി യുടെ ചെറുമകൻ അഖിൽ ആനന്ദ് (28) ആണ് കോട്ടയം കറുകച്ചാലിൽ ഇന്നലെ സ്കൂട്ടിക്ക് പുറകിൽ മറ്റൊരു വാഹനം ഇടിച്ച് മരണപ്പെട്ടത്.
പരപ്പയിലെ അനന്തന്റെയും കോട്ടയം കറുകച്ചാൽ സ്വദേശി രതി യുടെയും മകനാണ്. കുറച്ചു വർഷമായി കോട്ടയത്ത് ആണ് താമസം. മരണപ്പെട്ട അഖിൽ രണ്ടാഴ്ച മുമ്പ് പരപ്പയിൽ വന്നിരുന്നു.
ഭാര്യ. അമൃത ( നേഴ്സ് കുവൈത്ത് ), സഹോദരി. ആതിര.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് കോട്ടയത്ത് നടക്കും.
No comments