Breaking News

അപകടം തുടർക്കഥയാകുന്ന പരപ്പച്ചാൽ പാലം നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുമരാമത്ത് അധികൃതർ പാലം സന്ദർശിച്ചു


ഭീമനടി :   അപകടം തുടർക്കഥയാകുന്ന പരപ്പച്ചാൽ പാലം നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുമരാമത്ത് അധികൃതർ പാലം സന്ദർശിച്ചു.  നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം പഞ്ചായത്തുകളെയും പരസ്പരം ബന്ധിപ്പിച്ചാണ് പരപ്പച്ചാൽ പാലം . നിരന്തരമായി  ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യമായ വീതി ഇല്ലാത്തതിനാൽ നിലവിലുള്ള പാലം ആവശ്യമായ രീതിയിൽ പുതുക്കി പുതിയ പാലം നിർമ്മിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു പൊതമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിഡബ്ല്യൂഡി അധികൃതർ സ്ഥലം സന്ദര്‍ശിച്ചത്. ഇതുസംബന്ധിച്ച് വിശദമായ   റിപ്പോർട്ട്  തയ്യാറാക്കി നൽകുമെന്നും  പുതിയ പാലത്തിനുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കുന്നതിനായ് പൊതുമരാമത്ത് വകുപ്പിലേക്ക് അറിയിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നും അധികൃതർ ഉറപ്പ് നൽകി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ പി വി അനു, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇ ടി ജോസ്, പിഡബ്ല്യൂഡി അസിസ്റ്റൻറ് എൻജിനീയർ ഷബിൻ ചന്ദ്,  ഓവർസിയർമാരായ എസ് കെ അമ്പിക, വി വി ലീന എന്നിവരുടെ  നേതൃത്വത്തിലായിരുന്നു പരിശോധന.           


No comments