ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം, ഒറ്റപ്പാലത്ത് യാത്രക്കാരന്റെ കാൽ അറ്റുപോയി
ഒറ്റപ്പാലം:ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റുപോയി. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം. ഏറെനേരം തിരഞ്ഞാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാനായിട്ടില്ല.
No comments