Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി ബിന്ദു ഉദ്ഘാടനം ചെയ്തു


പരപ്പ : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  സി ബിന്ദു ഉദ്ഘാടനം ചെയ്തു. താലൂക്ക്  പ്രസിഡന്റ്‌ കെ സി അനിൽ കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി കെ പനയാൽ പദ്ധതി അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി എ ആർ വിജയകുമാർ  റിപ്പോർട്ട് അവതരിപ്പിച്ചു. എ കെ രാജേന്ദ്രൻ ബജറ്റ് അവതരിപ്പിച്ചു.  ജോസ് സെബാസ്റ്റ്യൻ, എം ആർ ശ്രീജ എന്നിവർ സംസാരിച്ചു. കെ കരുണാകരൻ സ്വാഗതവും, എ വി മധു നന്ദിയും പറഞ്ഞു. 


No comments