Breaking News

കാഞ്ഞങ്ങാട് ജില്ലാശുപ്രതിയിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി "നല്ല ചായ നല്ല തുടക്കം' ആരംഭിച്ചു


കാസർകോട്: കാഞ്ഞങ്ങാട് ജില്ലാശുപ്രതിയിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ "നല്ല ചായ നല്ല തുടക്കം' പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സംരംഭങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, ഡോ.സെറീന സലാം, രാധിക ടി.വി, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ.ബി.ഷഹർബാന, നഴ്സിങ് സൂപ്രണ്ട് സി. ലളിതാംബിക സംസാരിച്ചു. ജില്ലാ ആശുപ്രതി സൂപ്രണ്ട് ഡോ.എം.പി ജീജ സ്വാഗതവും പി പ്രിയ നന്ദിയും പറഞ്ഞു.

No comments