എൽ ഡി എഫ് വെള്ളരിക്കുണ്ട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു..
വെള്ളരിക്കുണ്ട് : എൽ ഡി എഫ് വെള്ളരിക്കുണ്ട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ പഞ്ചായത്ത് 15 വാർഡിൽ നിന്നും 2025-26 അദ്ധ്യാനവർഷം എസ് എസ് എൽ സി ,പ്ലസ് ടു പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസും വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു .പ്രശസ്ത മോട്ടിവേറ്റർ വി കെ സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് എടുത്തു.
ബേബി പുതുമന അദ്ധ്യക്ഷനായ ചടങ്ങിൽ ബഷീർ അരീക്കോടൻ സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ ഷാജൻ പൈങ്ങോട്ട് ഉപഹാരസമർപ്പണം നടത്തി.സി ദാമോദരൻ ബളാൽ , ബിജു തുളിശേരി , ചന്ദ്രൻ വിളയിൽ എന്നിവർ സംസാരിച്ചു .ജെയിംസ് കിഴക്കുംകര നന്ദി പറഞ്ഞു
No comments