റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി
റാണിപുരം : കൊതുക് ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിനിടെ, കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിന്റെ ഭാഗമായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം സെൻറർ പരിസരത്ത് മഴക്കാല പൂർവ്വ ശുചീകരണം നടത്തി. ഇക്കോ ടൂറിസം സെൻ്ററിന് സമീപമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ശുചീകരണത്തിൽ സമിതി ഭാരവാഹികളും, ഇക്കോ ടൂറിസം ഗൈഡ്മാരും, സമിതി അംഗങ്ങളും സംബന്ധിച്ചു. വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനൻ, സെക്രട്ടറി ശിഹാബുദ്ദീൻ, ട്രഷറർ എം കെ സുരേഷ് ടൂറിസം വാച്ചർമാരായ സുരേഷ് കെ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments