മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിവച്ച എണ്ണപ്പാറ സ്വദേശിക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
അമ്പലത്തറ : മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിവച്ച പൊലീസുകാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. തായന്നൂർ, എണ്ണപ്പാറ സ്വദേശിയും ബേഡകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ശ്രീകുമാറി(37)നെതിരെയാണ് അമ്പലത്തറ പൊലീസ് സുമോട്ടോ കേസെടുത്തത്. ഇന്നലെ (ഞായർ) രാത്രി ഒൻപതേ മുക്കാൽ മണിയോടെ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിലെ അട്ടേങ്ങാനത്താണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ശ്രീകുമാർ ഓടിച്ചിരുന്ന കാർ ഏതാനും വാഹനങ്ങളിൽ ഉരസിയ ശേഷം നിയന്ത്രണം വിട്ട് ബസ് വെയ്റ്റിംഗ് ഷെഡിൽ ഇടിച്ചു നിന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് അമ്പലത്തറ പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി കാർ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് കേസെടുത്തത്.
No comments