Breaking News

തറവാട് വീടിലെ കവര്‍ച്ച പ്രതി വിറകന്‍ രാധാകൃഷ്ണന്‍ നീലേശ്വരത്ത് നിന്ന് പിടിയിൽ


നീലേശ്വരം : തറവാട് വീടിന്റെ വാതില്‍ തള്ളി തുറന്ന് കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂരിലെ രാധാകൃഷ്ണന്‍ എന്ന വിറകന്‍ രാധാകൃഷ്ണനെ (52) യാണ് ബേക്കല്‍ പൊലീസ് നീലേശ്വരത്ത് നിന്ന് അറസ്റ്റു ചെയ്തത്. പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് ബീച്ച് റോഡിലെ അരലിക്കട്ട എം ബി പ്രസാദിന്റെ തറവാട് വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. രണ്ടാഴ്ച മുന്‍പായിരുന്നു കവര്‍ച്ച. പൂജാമുറിയുടെ വാതില്‍ തിക്കി തുറന്ന് വീരഭദ്ര വിഗ്രഹത്തിന്റെ സ്വര്‍ണ കിരീടവും ശിവലിംഗത്തിന്റെ സര്‍പ്പ ആഭരണവും പണവും കവരുകയായിരുന്നു. 10 ഗ്രാം വരുന്ന സ്വര്‍ണ കിരീടം സര്‍പ്പ ആഭരണത്തിന് പുറമെ 2500 രൂപയുമാണ് കവര്‍ന്നത്. ഭണ്ഡാര മോഷണമാണ് പ്രധാനം. ബേക്കലില്‍ ഉള്‍പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്.


No comments