Breaking News

തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട് : തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള, മണിയമ്പാറ, മഞ്ഞോടി ഹൗസിലെ പരേതനായ ദേവണ്ണ നായിക്- ലളിത ദമ്പതികളുടെ മകൻ പ്രവീണ (41)യാണ് മരിച്ചത്. കൂലി പണിക്കാരനായ ഇയാൾ അവിവാഹിതനാണ്. വീട്ടിൽ തനിച്ചാണ് താമസം. സഹോദരി നിരവധി തവണ ഫോൺ ചെയ്തിട്ടും എടുക്കാത്തതിനെ തുടർന്ന് ഇന്നലെ (വ്യാഴം) വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് പ്രവീണയെമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ബദിയഡുക്ക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും. സഹോദരങ്ങൾ: ശാരദ, പുഷ്പ, ഉമാവതി, ഗംഗാവതി, സന്തോഷ് കുമാർ.

No comments