മഴയെ ഭയക്കേണ്ട.. മഴക്കോട്ടുമായി മെമ്പർ വരും.. ബളാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ നേതൃത്വത്തിലാണ് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്
കൊന്നക്കാട് : ബളാൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ നേതൃത്വത്തിലാണ് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള തനത് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. മുട്ടോംകടവ് കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ ക്ലബ്ബുകൾ, പൊതുജനങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി.റോഡ്, കനാലകൾ വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തികളും നൂറിലധികം ആളുകളുടെ സഹകരണത്തോടെയാണ് നിർവഹിച്ചത് .പങ്കെടുത്ത മുഴുവൻ ആളുകൾക്കും പത്താം വാർഡ് മെമ്പർ സനോജ് മാത്യുവിന്റെ പൊതുജന സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മഴക്കോട്ടുകൾ നൽകി. കുടുംബശ്രീ എഡിഎസ്, തൊഴിലുറപ്പ് മോണിറ്ററിംഗ് കമ്മിറ്റി, ഹരിത കർമ്മ സേന എന്നിവർ പദ്ധതിക്ക് നേതൃത്വം നല്കി.
No comments