പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം
ബേക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിനും കൂടാതെ 31 വർഷം കഠിനതടവും 32000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 14 മാസം അധികം തടവിനും ശിക്ഷ വിധിച്ചു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കുട്ടിക്ക് 10 വയസ്സ് പ്രായമുള്ളപ്പോൾ പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതിയായ കരുവഞ്ചാലിലെ ജോഷി ജോസഫ് എന്നയാൾ വീട്ടിൽ കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്സോ ആക്ട് 6(1) r/w 5 (m)(n) പ്രകാരം 25 വർഷം കഠിന തടവും 25,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3(2)(v) പ്രകാരം ജീവപര്യന്തം തടവിനും,5000/- രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം. അധിക തടവും , ഇന്ത്യൻ ശിക്ഷാ നിയമം 354(B) പ്രകാരം 3 വർഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവും,506(ii) പ്രകാരം 3 വർഷം കഠിനതടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 മാസം അധിക തടവിനും ആണ് ഇന്ന് (16/6/6) തീയ്യതി ബഹു :ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീ പി . എം സുരേഷ് ശിക്ഷ വിധിച്ചത്. ബേക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന ഷൈൻ കെ.പിയും, തുടർന്നുള്ള അന്വേഷണം നടത്തി പ്രതിയുടെ പേരിൽ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ SMS പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഉള്ള ഡിവൈഎസ്പി ഉത്തംദാസ് ടിയും ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി
No comments