Breaking News

ബേക്കൽ തായേ മൗവ്വലിൽ 16 കാരിയെ കിടപ്പു മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കാസർകോട് : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തായെ മൗവ്വലിൽ 16 കാരിയെ കിടപ്പു മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇസ്മയിലിന്റെ മകൾ റിൻഷ (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റും. റിൻഷ തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ നിന്നു പത്താംക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിനു യോഗ്യതനേടിയിരുന്നു. എന്നാൽ ആദ്യത്തെ രണ്ട് അലോട്ട് മെന്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. 



No comments