Breaking News

ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ പന്ത്രണ്ടാം വർഷം പൂർത്തീകരിച്ചതിൻ്റെ ആഘോഷം സംഘടിപ്പിച്ചു


പാണത്തൂർ : നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി യായതിന്റെ പന്ത്രണ്ടാം വർഷം പൂർത്തീകരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖത്തിൽ പാണത്തൂരിൽ  വാർഷിക ദിനാഘോഷം നടത്തി. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ, എം കെ സുരേഷ്, പി കൃഷ്ണകുമാർ, തങ്കച്ചൻ പെരുമ്പേറ്റ്, ദേവപ്പു നായ്ക്,എം സി,മോഹനൻ, ബാലൻ എം കെ എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്  ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന്റെ സന്തോഷം പ്രവർത്തകർ പങ്കിട്ടു.

No comments