Breaking News

പാണത്തൂർ ഗവൺമെൻ്റ് വെൽഫെയർ ഹൈസ്കൂളിൽ "വൺ മില്യൺ തൂഫാൻ ഗോൾസ്" ഗോൾ ഷൂട്ടിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു


പാണത്തൂർ :  ജൂൺ 18: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 എന്ന പരിപാടിയുടെ ഭാഗമായി പാണത്തൂർ ഗവ: വെൽഫയർ ഹൈസ്കൂളിൽ "ഗോൾ റഷ് 2026" സംഘടിപ്പിച്ചു. ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലാകെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. സ്കൂൾ മൈതാനത്തിൽ നടന്ന ഗോൾ ഷൂട്ടിംഗ് പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്തു. ലഹരിയിൽ നിന്ന്  കായികരംഗത്തേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും യുവതലമുറയെ നയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് ഈ പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.
പി.ടി.എ പ്രസിഡന്റ്‌ ഷിനോദ് വി.ജി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി വാർഡ് മെമ്പർ ശ്രീമതി റീന തോമസ് ഗോൾ അടിച്ചു ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ എം.കെ സുരേഷ്, പി. ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലീം കെ.സി, എം.പി.ടി.എ പ്രസിഡന്റ്‌ പുഷ്പ കെ എന്നിവർ ഗോൾ അടിച്ച് പരിപാടിയുടെ ഭാഗമായി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എച്ച് എം ഇൻ ചാർജ് റോബിൻ എം.കെ. ചടങ്ങിൽ ആഹ്വാനം ചെയ്തു. പരിപാടിക്ക് അധ്യാപകരും സ്കൂൾ സംരക്ഷണ സമിതി അംഗങ്ങളും നേതൃത്വം നൽകി.



No comments