നഗ്നവിഡിയോ ദൃശ്യങ്ങൾ പുറത്തവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനിൽ നിന്ന് 20 ലക്ഷം തട്ടിയ രണ്ട് പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു
ചീമേനി : നഗ്നവിഡിയോ ദൃശ്യങ്ങൾ പുറത്തവിടുമെന്ന് ഭീഷണിപ്പെടുത്തി 66 കാരനിൽ നിന്ന് 20 ലക്ഷം തട്ടിയ രണ്ട് പേർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. കൊടക്കാട് ആനിക്കാടി സ്വദേശിയുടെ പരാതിയിൽ ബൈജു, അസിസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം മുതലാണ് സംഘം ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയെടുത്തുവരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. തലശേരി സ്വദേശിനിയായ യുവതിയുടെയും പരാതിക്കാരന്റെയും നഗ്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അത് വീട്ടുകാർക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നേരിട്ടും ചെക്ക് മുഖേനയും, ഗൂഗിൾ പേ വഴിയും പണം തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.
No comments