ചിറ്റാരിക്കാൽ ടൗണിനു സമീപം പച്ചത്തുരുത്തായി സെബാസ്റ്റ്യൻ ചേട്ടന്റെ കൃഷിയിടം
ചിറ്റാരിക്കാൽ : ടൗണിനു സമീപത്തെ പച്ചത്തുരുത്തായി കാവും പുറത്ത് സെബാസ്റ്റ്യന്റെ കൃഷിയിടം. ചിറ്റാരിക്കാൽ ടൗണിനു സമീപത്തുള്ള പുതിയകണ്ടം ഗ്രാമത്തിലാണ് സെബാസ്റ്റ്യൻ വസ്യാച്ചൻ) എന്ന കർഷകൻ തന്റെ 5 ഏക്കർ കൃഷിയിടത്തിൽ മരങ്ങൾ നട്ടുവളർത്തുന്നത്. തെങ്ങും കമുകും ഉൾപ്പെടെയു ള്ള ഈ കൃഷിയിടത്തിലെ നിറ ഞ്ഞു കായ്ച്ചിരുന്ന വിളകളെല്ലാം വിവിധങ്ങളായ രോഗങ്ങളാൽ നശിച്ചുതുടങ്ങിയപ്പോഴാണ് 27 വർഷം മുൻപ് ഇദ്ദേഹം കൃഷിയി ടത്തിൽ മഹാഗണിയും, തേക്കും, പ്ലാവും മറ്റു വൃക്ഷങ്ങളുമെല്ലാം നട്ടുവളർത്താൻ തുടങ്ങിയത്. പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഈ മരങ്ങൾ ദേവസ്യാച്ചനു സാ മ്പത്തിക കരുത്തായി മാറി. കാർഷിക വിളകൾക്കു പകരമായി കൃഷിയിടത്തിൽ മരത്തെ കൾ നട്ടുപിടിപ്പിക്കുമ്പോൾ പല രും അന്ന് പരിഹസിച്ചിരുന്നു. എന്നാൽ ആകാശം മുട്ടെ വളർ ന്നു പന്തലിച്ച ഇവിടത്തെ വൻ മരങ്ങൾ കാണുമ്പോൾ അന്നുപരിഹസിച്ചവർപോലും ഇപ്പോൾ അഭിനന്ദിക്കാറുണ്ടെന്ന് ദേവസ്യാച്ചൻ പറയുന്നു.
No comments