Breaking News

ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി 28 ന് ..ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജില്ലയിൽ ജൂൺ 28ന് നടക്കും.


ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. ജില്ലയിൽ 1272 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മൊബൈൽ ബൂത്തുകൾ, പ്രത്യേകമായി സജ്ജീകരിച്ച മറ്റു ബൂത്തുകൾ അടക്കമാണ് 1272 ബൂത്തുകൾ.

എല്ലാ കുട്ടികൾക്കും പൾസ് പോളിയോ വാക്സിൻ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നൽകാം.


യോഗത്തിൽ ജില്ലാമാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ബേസിൽ വർഗീസ്, ഡിഡിഇ
ടി ഷൈല ജില്ല വുമൺസെൽ എ എസ് ഐ മാരായ ബി സുപ്രഭ, എ എം സരള, ജില്ലാ സാമൂഹ്യനീതിഓഫീസർ ആര്യ പി രാജ്, കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ മധുസൂദനൻ, ഐസിഡിഎസ്, കെഎസ്ഇബി,കുടുംബശ്രീ പ്രതിനിധികൾ പങ്കെടുത്തു.



No comments