Breaking News

"വിവിധ മേഖലകളിലെ ജനവിഭാഗങ്ങളോട് പിണറായി സർക്കാർ കാണിച്ച അവകാശ നിഷേധത്തിന് പൊതു സമൂഹം നൽകിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് '' കെ.എസ്.എസ്.പി എ സംസ്ഥാന പ്രസിഡണ്ട് എം. പി വേലായുധൻ കെ. എസ് എസ്. പി. എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് : വിവിധ മേഖലകളിലെ ജനവിഭാഗങ്ങളോട് പിണറായി സർക്കാർ കാണിച്ച അവകാശ നിഷേധത്തിന് പൊതു സമൂഹം നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരത്തെടുപ്പിൽ കണ്ടതെന്ന് കെ. എസ് എസ്.പി എ സംസ്ഥാന പ്രസിഡണ്ട് എം. പി വേലായുധൻ അഭിപ്രായപ്പെട്ടു. കെ. എസ് എസ്. പി. എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു. വിവിധ വിഷയങ്ങളെ അധികരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. എവുജിൻ , എം.കെ. ദിവാകരൻ , കെ.പി. ബാലകൃഷ്ണൻ,  ചന്ദ്രൻ നാലപ്പാടം,തങ്കമ്മ വേലായുധൻ എന്നിവർ ക്ലാസ്സ് എടുത്തു. തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ . ഇ മോഹനൻ, ജി.മുരളീധരൻ , പി. എം. അബ്രഹാം, ജോസഫ് സി .എ , കെ.കുഞ്ഞമ്പു നായർ, പി . എ ജോസഫ്, മാത്യു സേവ്യർ, സി.വി ശ്രീധരൻ, ജോസുകുട്ടി അറയ്ക്കൽ,ഷേർലി ഫിലിപ്പ്. പി.ജെ ജോസ് ദേവസ്യ എം.ഡി., പി. എ.സെബാസ്റ്റ്യൻ, തോമസ് കെ.ജെ, പി ക കുഞ്ഞികൃഷ്ണൻ നായർ സൂസമ്മ വി.എൽ ടി. ഒ.ത്രേസ്യ , എന്നിവർ സംസാരിച്ചു. കെ.സി സെബാസ്റ്റ്യൻ, വി.ജെ ജോർജ്ജ്, തോമസ് കെ.വി.ഒ.സി ജെയിംസ് സി.വി ബാലകൃഷ്ണൻ, കെ ബാലകൃഷ്ണൻ, സണ്ണി ലൂക്കോസ് എന്നിവർ മണ്ഡലങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

No comments