കുഞ്ചാക്കോ ബോബന്‍റെ ഹിറ്റ് സിനിമയിൽ ഒരു സീനിൽ വന്ന ഫോൺ നമ്പർ, കണ്ണൂർ സ്വദേശിക്ക് സമാധാനം പോയി; നിർമാതാക്കൾക്കെതിരെ കേസെടുക്കും
ചിത്രത്തിലെ ഒരു രംഗത്തിൽ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതോടെയാണ് ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി കോടതിയെ സമീപിച്ചത്. ഫോൺ നമ്പർ ഉപയോഗിച്ചതിലൂടെ തന്റെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും യഥാർഥ നമ്പറിന് പകരം ഡമ്മി നമ്പർ ഉപയോഗിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.
ഫോൺ നമ്പർ ഉപയോഗിക്കാൻ തന്റെ അനുമതി തേടിയിട്ടില്ലെന്നും ഇത് ഐടി നിയമ പ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരുടെ അശ്രദ്ധ മൂലം തന്റെ വ്യക്തി ജീവിതത്തിനും തൊഴിൽ രംഗത്തിനും ബുദ്ധിമുട്ടുകൾ നേരിട്ടതായി പരാതിയിൽ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകിയത്.
No comments