Breaking News

ഭാരത സെൻസസ് 2027 : സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ ജില്ലയിലെ വിവിധ കോളേജുകളിലും കളക്ടറേറ്റിലും ക്വിസ് മത്സരം നടത്തി

ജില്ലാ ഭരണ സംവിധാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക സംഘടിപ്പിച്ച ക്വിസ് മത്സരം വിദ്യാനഗർ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ  ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

 ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള സർക്കാർ ജീവനക്കാർ പങ്കെടുത്ത മത്സരത്തിൽ കാസർകോട് ആർഡിഒ ഓഫീസിലെ ക്ലർക്ക് ടിവി വൃന്ദ ഒന്നാം സ്ഥാനവും കളക്ടറേറ്റ് റവന്യൂ വകുപ്പിലെ  ഓഫീസ് അറ്റന്റൻറ് ടിവി ബീന രണ്ടാം സ്ഥാനവും നേടി. സെൻസസ് ജില്ലാതല  മാസ്റ്റർ ട്രെയിനർമാരായ രാജ്കുമാർ,  ഡോ പി വി ജിഷ എന്നിവർ ക്വിസ്സിന് നേതൃത്വം നൽകി.വിജയികൾക്ക് കളക്ടർ സമ്മാനം വിതരണം ചെയ്തു. എ ഡി എം കെ വി ശ്രുതി അധ്യക്ഷത വഹിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, അസിസ്റ്റന്റ് എഡിറ്റർ എ പി  ദിൽന,അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ് ചിലങ്ക കളക്ടറേറ്റിലെ സെൻസസുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ, മറ്റു വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.


സെൻസസ് പ്രചാരണത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിന്റെയും ജില്ലാ സംവിധാനത്തിന്റെയും നേതൃത്വത്തിൽ  ജില്ലയിൽ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലും  എളേരിത്തട്ട് ഇ കെ എൻ എം കോളേജിലും നേരത്തെ ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു 

16ന് രാജപുരം സെന്റ് പയസ് കോളേജിലും 18ന് കാസർകോട് ഗവൺമെന്റ് കോളേജിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും.


No comments