Breaking News

വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകന്റെ സ്വത്തിനും ജീവനും സംരക്ഷം നൽകണം കൃഷി നാശത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണം ; കർഷകസംഘം എളേരി ഏരിയ സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകന്റെ സ്വത്തിനും ജീവനും സംരക്ഷം നൽകണമെന്നും കൃഷി നാശത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകസംഘം എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ (എം വി ജോർജ് നഗറിൽ) സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി പുഷ്പാകരൻ അധ്യക്ഷനിയി. കെ എസ് ഹരികൃഷ്ണൻ രക്തസാക്ഷി പ്രമേയവും, കെ വസന്തകുമാർ അനുശോചന പ്രമേവും അവതരിപ്പിച്ചു. ടി പി തമ്പാൻ പ്രവർത്തണ റിപ്പോർട്ടും, കെ ജനാർദനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി കെ സുകുമാരൻ, പി പുഷ്പാകരൻ, ലക്ഷ്മി മാധവൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി ശാന്ത, പി ആർ ചാക്കോ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ യു ഉണ്ണികൃഷ്ണൻ നായർ, എ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സി ദാമോദരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : ടി കെ സുകുമാരൻ (പ്രസിഡന്റ്‌), സനോജ് മാത്യു, ലക്ഷ്മി മാധവൻ (വൈസ് പ്രസിഡന്റ്‌), പി കെ മോഹനൻ (സെക്രട്ടറി), ടി വി രാജീവൻ, കെ വസന്തകുമാർ (ജോയിന്റ് സെക്രട്ടറി), ടി പി തമ്പാൻ (ട്രഷറർ).   

No comments