Breaking News

ചെമ്മട്ടംവയല്‍ - കാലിച്ചാനടുക്കം റോഡ് പണിഅനാസ്ഥ ജനകീയ പ്രതിഷേധ മാര്‍ച്ച് നാളെ


കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലെ ബല്ലത്ത് കുറ്റികൽ പ്രദേശത്ത് 200 മീറ്റർ റോഡ് വീതി കൂട്ടി ഉയർത്തുന്നതിനായി 2026 ജനുവരി 10 ന് റോഡ് പൂർണമായും അടച്ചിട്ട് ആരംഭിച്ച റോഡ് പണി നീണ്ടുപോകുന്നതിന്റെ ഭാഗമായി ജനങ്ങൾക്കുണ്ടാകുന്ന യാത്ര പ്രയാസം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തി ആക്കണം എന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി കരാറു കരന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഐഎം ബല്ല ലോക്കൽ കമ്മിറ്റി പ്രദേശത്തെ പൊതുജനങ്ങളുടെ ജനകീയ കൂട്ടായ്മയിൽ നടത്തുന്ന പ്രതിഷേധ മാർച്ച് 16 ന് നാളെ രാവിലെ 10 മണിക്ക് നടക്കും. റോഡ് പണി നീണ്ടുപോകുന്നതിനാൽ വൻ യാത്ര ദുരിതമാണ് പൊതുജനങ്ങൾ അനുഭവിക്കുന്നത്. ഇതുവഴി പോകുന്ന ബസുകളും മറ്റു വാഹനങ്ങളും അമ്പലത്തറ ചുറ്റി ആണ് യാത്ര നടത്തുന്നത്. അതോടൊപ്പം ദിവസവും നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും റോഡ് പണി നീണ്ടു പോകുന്നതിനാൽ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

No comments