വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി അനു ഉദ്ഘാടനം ചെയ്തു
ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി അനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന ഫെസ്റ്റില്‍ ചക്കയുടെ രുചിഭേദങ്ങള്‍ തയ്യാറാക്കുകയും പ്രദര്‍ശന വിപണന മേള നടത്തുകയും ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത രാജനും മെമ്പർമാരായ രജനി രാജീവൻ , ജോൺ, ഗീത കെ, ജിഷ ലോറൻസ്, സുമിത്ര തമ്പാൻ, സുമയ്യ, അനിൽ, പ്രകാശൻ എന്നിവർ ആശംസ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാഫുകള്‍, സിഡിഎസ് അംഗങ്ങള്‍, സപ്പോർട്ടിങ് സ്റ്റാഫുകൾ എന്നിവർ സംബന്ധിച്ചു. ഉപജീവന ഉപസമിതി കണ്‍വീനര്‍ ഗീത ശിവദാസ് നന്ദി പറഞ്ഞു. സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തിയ ചക്ക ഫെസ്റ്റ് മുഴുവൻ ആളുകൾക്കും പലതരം വിഭവങ്ങളുടെയും രുചികളുടെയും ഹൃദ്യമായ അനുഭവം നൽകി
No comments