Breaking News

മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയം മാനേജര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; കുശാല്‍നഗറിലെ നിര്‍മ്മലയാണ് മരിച്ചത്


കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയം മാനേജർ നിമ്മി എന്ന നിർമ്മല (34) നിര്യാതയായി. ഹൃദ യാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പി ച്ചിരുന്നു.

മിനിയാന്ന് രാവിലെയാണ് വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കുശാൽ നഗർ കടിക്കാലിലാണ് താമസം.

ഭർത്താവ് അഭിലാഷ്. കുഞ്ഞമ്പുവിന്റെയും തമ്പായിയുടെയും മകളാണ്. വിദ്യാർത്ഥിനിയായ ഒരു മകളുണ്ട്.

No comments