Breaking News

കണ്ണാടിപ്പാറ-തട്ടുമൽ മിനി സ്റ്റേഡിയം റോഡ് കാടുവെട്ടിത്തെളിച്ചു; ജനകീയ ശുചീകരണ മാതൃകയായി അയ്യൻകാളി ക്ലബ്ബും സ്വരലയ കുടുംബശ്രീയും


രാജപുരം : അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി കണ്ണാടിപ്പാറയും സ്വരലയ എസ്.ടി കുടുംബശ്രീയും സംയുക്തമായി കാഞ്ഞങ്ങാട് - പാണത്തൂർ അന്തർസംസ്ഥാന റോഡിൽ ജനകീയ ശുചീകരണ പ്രവർത്തനം നടത്തി. കണ്ണാടിപ്പാറ മുതൽ തട്ടുമൽ മിനി സ്റ്റേഡിയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടുപിടിച്ചു കിടന്നിരുന്ന ഭാഗങ്ങളാണ് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.

വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടാവും വിധം റോഡിലേക്ക് പടർന്നുപന്തലിച്ച കാടുകളാണ് ഇരുവിഭാഗവും ചേർന്ന് നീക്കം ചെയ്തത്.

ശുചീകരണ പ്രവർത്തനങ്ങൾക്ക് അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി ക്ലബ് സെക്രട്ടറി നാരായണൻ കണ്ണാടിപ്പാറ, ജോയിന്റ് സെക്രട്ടറി സുരേഷ്, ട്രഷറർ നിധിഷ് എന്നിവർ നേതൃത്വം നൽകി. ക്ലബ് അംഗങ്ങളായ മാധവൻ, അമ്പാടി, ശിവൻ, സുമേഷ്, രാജേഷ് എന്നിവരും, സ്വരലയ കുടുംബശ്രീ അംഗങ്ങളായ ഓമന, സാവിത്രി, ബിന്ദു തുടങ്ങിയവരും സജീവമായി പങ്കെടുത്തു. 


No comments