കാട്ടിപ്പൊയിൽ ആയുർവേദ ഡി സ്‌പെൻസറി എൻ എ ബി എച്ച് സംഘം പരിശോധന നടത്തി
കരിന്തളം : എൻ എ ബി എച്ചിന്റെ (നാഷണൽ അക്ക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രോവൈഡേഴ്‌സ് ) ക്വാളിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായി കാട്ടിപ്പൊയിൽ ആയുർവേദ ഡി സ്‌പെൻസറിയിൽ ഡോ ജിതിൻ, ഡോ നിഖില നാരായണൻ, ഡോ അരുൺകുമാർ ജി, ഡോ നിധിൻ ഇ, ഡോ ശില്പ എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്കെത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ജിതിൻ, ഡോ പ്രിയ കെ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി ശ്യാമള എന്നിവർ സംസാരിച്ചു. വാർഡ് മെമ്പര്മാരായ ബേബി സുമതി, പ്രകാശൻ എന്നിവർ സംസാരിച്ചു. മികച്ച ചികിത്സ, രോഗീ സുരക്ഷ, ജീവനക്കാരുടെ കാര്യക്ഷമത, ആശുപത്രിയുടെ പ്രവർത്തന നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻ എ ബി എച്ച് അംഗീകാരം നൽകുന്നത്.
No comments