Breaking News

കയ്റോസ് കാഞ്ഞങ്ങാട് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ' പ്രകൃതിയോടൊപ്പം - 2026' സഹവാസ ക്യാമ്പിന് സെന്റ് ജൂഡ്സ് ചർച്ച് ചെമ്പൻചേരിയിൽ തുടക്കം കുറിച്ചു


വെള്ളരിക്കുണ്ട് : കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ ക യ്റോസിൻ്റെ ആഭിമുഖ്യത്തിൽ കയ്റോസ് കാഞ്ഞങ്ങാട് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ' പ്രകൃതിയോടൊപ്പം - 2026'  രണ്ട് ദിവസം നീളുന്ന സഹവാസ ക്യാമ്പിന്  സെന്റ് ജൂഡ്സ് ചർച്ച് ചെമ്പൻചേരിയിൽ തുടക്കം കുറിച്ചു. പൊതുസമ്മേളനത്തിന്  മേഖല പ്രസിഡൻ്റ് ജോർജ് ജേക്കബ്  അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലത. എ ഉൽഘാടനം നിർവഹിച്ചു. മുഖ്യാതിഥി കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു. പോഷകാഹാരക്കിറ്റ് വിതരണം നടത്തി. ചെമ്പഞ്ചേരി ഇടവക വികാരി ഫാ. നെൽസൺ മാനുവൽ, വാർഡ് മെമ്പർ ശ്രീ.സിബിൻ മാടത്താനി, കാഞ്ഞങ്ങാട് മേഖല കോഡിനേറ്റർ ബിൻസി ഷാജു, അനുമോൾ വി എസ്, സാബു ജോസഫ് , സുഭാഷ് വർക്കി എന്നിവർ സംസാരിച്ചു.

No comments