Breaking News

മഴക്കാല ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കുന്നുംകൈ ദേശസ്നേഹി പുരുഷ സ്വയം സഹായ സംഘം ടൗൺ ശുചീകരിച്ചു


കുന്നുംകൈ : മഴക്കാല ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി കുന്നുംകൈ ടൗൺ ദേശസ്നേഹി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. പരിപാടി വെസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. കൂടാതെ സംഘം പരിധിയിലെ എസ് എസ് എൽ സി   , പ്ലസ്ടു  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. അനുമോദനം പരപ്പ ബ്ലോക്ക് മെമ്പർ ഇ.റ്റി ജോസ് നിർവഹിച്ചു. കൂടാതെ കുന്നുംകൈ ടൗണിൽ ഒരു താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും നിർമ്മിച്ചു നാടിന് നല്കി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പത്ത് അംഗങ്ങൾ അടങ്ങുന്ന സംഘം പ്രവർത്തിക്കാറുണ്ട് . പരിപാടിയിൽ സംഘം സെക്രട്ടറിഅജിമോൻ കെ എം സ്വാഗതവും പ്രസിഡൻ്റ് രാജൻ കെ അദ്ധ്യക്ഷനുമായി. പരിപാടിക്ക് സംഘം ട്രഷറർ സി. കെ. ബിജുവും നന്ദി പറഞ്ഞു.

No comments