Breaking News

ജില്ലാ പഞ്ചായത്ത് 'മികവ് 2026′ സംഘടിപ്പിച്ചു.. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു


കാസർകോട് : ജില്ലാ പഞ്ചായത്ത് 'മികവ് 2026′ സംഘടിപ്പിച്ചു. 2025--26 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ട, വിഎച്ച്എസി പരീക്ഷകളിൽ 100ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും പ്ലസ്ട പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. സംസ്ഥാനത്തെ മികച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ എസ്പിസി അംഗങ്ങളെയും അനുമോദിച്ചു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ മന്ത്രി കെ എം ഷാജി ഉദ്ഘാടനംചെയ്തു.കല്ലാ മാഹിൻ എംഎൽഎ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ട, വിഎച്ച്എസ്ഇ പരീക്ഷകളിൽ നൂറ് ശതമാനം വിജയംനേടിയ വിദ്യാലയങ്ങൾക്കുള്ള ഉപഹാരം എംഎൽഎമാരായ ഗോവിന്ദൻപള്ളിക്കാപ്പിൽ, എ കെ എം അഷ്റഫ്, കെ നീലകണ്ഠൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. സ്പെഷ്യൽ പൊലീസ് കേഡറ്റ് കുട്ടികൾക്കുള്ള അനുമോദനം കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പ്ലസ്ട പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് റെഡി ആദരിച്ചു.കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, സ്ഥിരം സമിതി അധ്യക്ഷരായ എം മനു, ഇർഫാന ഇക്ബാൽ, കെ കൃഷ്ണൻ ഒക്ലാവ്, റീന തോമസ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് കെ വി ഹരിദാസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ്ജ് പി സവിത, ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം കെ വിനോദ് കുമാർ, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഇ ആർ ഉദയകുമാരി, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ബിജു രാജ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം സ്വാഗതവും സെക്രട്ടറി എസ് ബിജു നന്ദിയുംപറഞ്ഞു.

No comments