Breaking News

​ മെമ്പർ കെയർ പദ്ധതി: പാണത്തൂർ ഗവ. ഹൈസ്കൂളിലെ പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് വർണ്ണക്കുടകൾ സമ്മാനിച്ചു


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നടപ്പിലാക്കുന്ന 'മെമ്പർ കെയർ' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പാണത്തൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിലെയും ഒന്നാം ക്ലാസിലെയും 41 കുട്ടികൾക്കാണ് ആകർഷകമായ വർണ്ണക്കുടകൾ സമ്മാനമായി നൽകിയത്.

​പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കൊച്ചുകൂട്ടുകാർക്ക് പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ജെയിംസ് കുടകൾ വിതരണം ചെയ്തു.

​സ്കൂൾ ഹെഡ്മിസ്ട്രസ് (HM) അംബിക ടീച്ചർ, ഒൻപതാം വാർഡ് എ.ഡി.എസ് (ADS) പ്രസിഡന്റ് കാവ്യ അനീഷ്, കമ്മിറ്റി അംഗം രമ്യ സുരേന്ദ്രൻ, രമേശൻ മാപ്പിളച്ചേരി എന്നിവരും മറ്റ് സ്കൂൾ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.


No comments